
അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍, ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2839492
കായിക പരിശീലകനെ നിയമിക്കുന്നു
താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിദ്യാതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനായി താല്‍കാലികാടിസ്ഥാനത്തില്‍ ഒരു കായിക പരിശീലകനെ നിയമിക്കുന്നു. ഏതെങ്കിലും കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലെയര്‍ അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുളള കോച്ച് ആയിരിക്കണം. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്തംബര്‍ 24 ന് രാവിലെ 11.30 ന് പൊന്നാനി ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0494-2666428
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം / എം. ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
ലാബ് അസിസ്റ്റന്റ് നിയമനം
പുതുപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ രസതന്ത്രം, ഭൗതിക ശാസ്ത്രം എന്നീ വിഷയങ്ങളുടെ ലാബുകളിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പത്താം തരം വിജയമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 24 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും.
അധ്യാപക നിയമനം
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ പി.ഇ.ടി അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738115.
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനം
മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതിഃ സെപ്തംബര്‍ 30. അപേക്ഷ അയക്കേണ്ട വിലാസം:
പ്രൊജക്ട് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ മലപ്പുറം – 04832735594, 8594014730. ഇ- മെയില്‍ഃ nirmithikendramlp@gmail.com
ഇന്‍സ്ട്രക്ടര്‍ നിയമനം
ചെറിയമുണ്ടം ഗവ: ഐ.ടി.ഐ യിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) ട്രേഡിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. ഫോണ്‍: 0494 2967887.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹബ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രതിദിനം 567 രൂപയാണ് വേതനം. ബി.എസ്.സി എം.എല്‍.ടി/ ഗവ. അംഗീകൃത ഡി.എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഗവ. അംഗീകൃത ലാബുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ സെപ്റ്റംബര്‍ 26 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ നല്‍കിയവര്‍ക്കായി സെപ്റ്റംബര്‍ 27 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2701029.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



