തൊഴിലവസരങ്ങൾ; സൈക്കോളജി അപ്രന്റിസ് നിയമനം

സൈക്കോളജി അപ്രന്റിസ് നിയമനം

        താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് കാട്ടിലങ്ങാടി എന്നീ കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു.  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  ഉദ്യോഗാർഥികൾ ജൂലൈ 15 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ 2024 മാർച്ച് 31 വരെ അപ്രന്റീസ്ഷിപ്പിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. നിയമനം ലഭിക്കുന്നവർക്ക് ഒരേ സമയം മേൽ പറഞ്ഞ കോളജുകളിലെ ജീവനി കൗൺസിലർ സ്ഥാനം ഉണ്ടായിരിക്കും.

ഗസ്റ്റ് ലക്ചറർ നിയമനം
ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള ലക്ചറർ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികയിൽ നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ ജൂലൈ 14ന് രാവിലെ പത്തിന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
സൈക്കോളജി കൗൺസിലർ നിയമനം
പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജിൽ 2023-24 വർഷത്തേയ്ക്ക് ജീവനി കൗൺസിലറിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 13ന് രാവിലെ പത്തിന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04933 227370.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും.  നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075.
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളജിൽ നിയമനം
പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളജിൽ സിവിൽ വിഭാഗത്തിൽ ഒഴിവുള്ള ഡമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡമോൺസ്‌ട്രേറ്റർക്ക് സിവിൽ വിഭാഗത്തിൽ ഡിപ്ലോമയും ട്രേഡ്‌സ്മാൻ സ്തികയിലേക്ക് സിവിൽ വിഭാഗത്തിൽ ഐ.ടി.ഐ/ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ പത്തിന് പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക്ക് കോളജിൽ ഹാജരാകേണ്ടതാണ്.
ഗസ്റ്റ് ലക്ചറർ നിയമനം
തവനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ സൈക്കോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവർക്ക് അപേക്ഷിക്കാം. കോമേഴ്‌സ് വിഷയത്തിലേയ്ക്ക് ജൂലൈ 19ന് രാവിലെ 10.30നും സൈക്കോളജി വിഷയത്തിലേയ്ക്ക് ജൂലൈ 20ന് രാവിലെ 10.30നും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.gascthavanur.ac.in എന്ന കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04942687000, 8891242417.
സ്റ്റാഫ് നഴ്‌സ് നിയമനം
ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്.സി നഴ്‌സിങ് വിജയം/ മൂന്ന് വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് വിജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂലൈ 13ന് രാവിലെ 11ന് ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04942664701.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top