HIGHLIGHTS : employment opportunities; Employing a palliative care nurse
പാലിയേറ്റീവ് കെയര്‍ നഴ്‌സിനെ നിയമിക്കുന്നു
ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പരിരക്ഷ വിഭാഗത്തിലേക്ക് പാലിയേറ്റീവ് കെയര്‍ നഴ്‌സിനെ നിയമിക്കുന്നു. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി (എ.എന്‍.എം) കോഴ്‌സ് /ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസ്സായിരിക്കണം. താഴെ പറയുന്ന ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 1. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. 2. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് /ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസ്സായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ9 പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഫെബ്രുവരി 8 ന് രാവിലെ 11 മണിക്ക് ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04942664701.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
താഴെക്കോട് ഗവ: ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ക്കായി നീക്കി വെച്ച സംവരണ തസ്തികയിലാണ് നിയമനം .എം ബി എ /ബി ബി എ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എക്കണോമിക്‌സ്, സോസ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ എന്നീ വിഷയങ്ങളില്‍ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഈഴവ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933-296505, 9747377617 എന്നീ നമ്പറുകളില്‍ ലഭിക്കും.

ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, പാതായ്ക്കര, തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍, ഹെര്‍ബര്‍ട്ട് നഗര്‍, എടത്തിരുത്തി എന്നീ 5 ഐ.ടി.ഐ കളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിങ് (എ.സി.ഡി) ഇന്‍സ്ട്രക്ടറുടെ ഒന്ന് വീതം ഒഴിവും, പാലക്കാട് ജില്ലയിലെ മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുമാണുള്ളത്. എ.സി.ഡിയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ 3 വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമയും ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) തസ്തികയ്ക്ക് 3 വര്‍ഷ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഒരു ദിവസം പരമാവധി 945 രൂപ ദിവസ വേതനം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഫെബ്രുവരി 6 ന് (തിങ്കള്‍) രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഐ.ടി.ഐ യില്‍ (എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം) വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371451, 0495 2461889.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു