Section

malabari-logo-mobile

കേരള ചിക്കന്‍ ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

HIGHLIGHTS : District level inauguration of Kerala Chicken by Minister V. Performed by Abdur Rahiman

വര്‍ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കുന്ന കോഴി ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതിയായ കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിറമരുതൂര്‍ കാളാട് സൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ പ്രോഗ്രാം ഓഫീസറും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സി. ഇ. ഒ യുമായ ഡോക്ടര്‍ സജീവ് കുമാര്‍ എ കേരള ചിക്കന്‍ പദ്ധതി വിശദീകരണം നടത്തി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സല്‍മത്ത്, താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍, പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍ കാവീട്ടില്‍, താനൂര്‍ ബ്ലോക്കിലെ കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ ശാന്ത, സൗമിനി, മീര, ഗീത, ഫാത്തിമത്ത് സുഹറ, റഹീന, ഷംസുനീസ, ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രേമ, വാര്‍ഡ് മെമ്പര്‍ കെ ടി ശശി, വെട്ടം പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ സൂര്യനാരായണന്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ സൗമ്യ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃതത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ തന്നെ ഔട്ട്ലെറ്റുകള്‍ വഴി വിപണനം നടത്തുക എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വളര്‍ത്തുകൂലിയിനത്തില്‍ കുടൂംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഉന്നമനവും സ്ഥിരവരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികള്‍ക്കു പുറമേ കേരള ചിക്കന്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവില്‍ നിലമ്പൂര്‍, കാളികാവ്, പെരിന്തല്‍മണ്ണ, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളില്‍ നിന്നായി 25 ഫാമുകള്‍ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ പി.എം മന്‍ഷൂബ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!