Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഇലക്ട്രിക്കൽ ഫോർമാൻ കരാർ നിയമനം

HIGHLIGHTS : ഇലക്ട്രിക്കൽ ഫോർമാൻ കരാർ നിയമനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമു...

ഇലക്ട്രിക്കൽ ഫോർമാൻ കരാർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച് വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance of Electrical Installation) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 41 വരെ. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ജൂനിയർ പ്രോഗ്രാമർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ജൂനിയർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലെ പോളിടെക്‌നിക് ഡിപ്ലോമ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,  Computer Hardware Maintenance and Networking  ൽ ഒരു വർഷത്തെ പ്രവൃത്തി പുരിചയം അഥവാ B Tech in Computer and Engineering/ Information Technology   ആണ് യോഗ്യത. പ്രായപരിധി: 18-41.

sameeksha-malabarinews

താൽപര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. എം.സി.എ/ബി.ടെക്(ഐ.റ്റി./സി.എസ്), എം.എസ്‌സി (ഐ.റ്റി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുളളത്) എന്നിവയാണു യോഗ്യതകൾ. കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌സ്, ഡി.ബി.എം.എസ്, നെറ്റ് വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള അറിവും  സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും  വേണം.

അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നു മുമ്പ് pareekshabhavandsection@gmail.comsupdtd.cge@kerala.gov.in എന്നീ ഇ-മെയിലുകളിൽ ഏതിലെങ്കിലും സമർപ്പിക്കണം. (അസൽ രേഖകൾ ഇന്റർവ്യൂന് ഹാജരാക്കണം).

ആർ.സി.സിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

അനുബന്ധം പ്രസിദ്ധീകരിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ/ പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രസിദ്ധീകരിച്ച 08.05.2022 തീയതിയിലെ സി.എം.ഡി/കെ.എസ്.ഡബ്ല്യു.ഡി.സി/01/2022 നമ്പർ വിജ്ഞാപനത്തിന്റെ അനുബന്ധം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിൽ നിയമനം

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രൊജക്റ്റ് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 5നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ നൽകണം. environmentdirectorate@gmail.com എന്ന മെയിലിലും അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in. ഫോൺ: 0471-2326264.

ഫിസിയോതെറാപിസ്റ്റ് നിയമനം

മരുത ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പാര്‍ട് ടൈം ഫിസിയോതെറാപ്പിസറ്റ് ഒഴിവുണ്ട്.  താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 25ന് ഉച്ചക്ക് 12.30ന് കൂടികാഴ്ചക്ക് എത്തണം.
നഴ്‌സിങ് ഓഫീസര്‍ ഒഴിവ്

ജില്ലയിലെ പട്ടികവര്‍ഗ വിഭഗാത്തില്‍ പെട്ടവര്‍ക്ക് താത്കാലിക നഴ്‌സിംഗ് ഓഫീസര്‍  നിയമനത്തിന് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് നിയമന കാലാവധി. പ്ലസ് റ്റു വിജയിച്ച  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബിഎസ്‌സി നഴ്‌സിങ് / പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ് / ജനറല്‍ നഴ്‌സിങ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കേരള നഴ്‌സിങ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ്. പ്രതിമാസ വേതനം 20000. താത്പര്യമുള്ളവര്‍ നിലമ്പൂര്‍ ഐടിഡിപി ഓഫീസില്‍ ജൂലൈ 30നകം വിദ്യാഭ്യാസ, ജാതി സര്‍ട്ടിഫിക്കറ്റകളുടെ പകര്‍പ്പ് സഹിതം ജുലൈ 30നകം അപേക്ഷിക്കണം.
കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ ഒഴിവ്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസ വേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിസിവിടി / സിസിവിവിടി, ടിഎംടി എക്കോ ടെക്‌നീഷന്‍/ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക്
അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 27ന് രാവിലെ 9.30ന് കൂടികാഴ്ചക്ക് എത്തണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!