Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബിരുദ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ നീട്ടി

HIGHLIGHTS : Calicut University News; Graduate admission online application extended

ബിരുദ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 29-ന് വൈകീട്ട് 5 മണി വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

sameeksha-malabarinews

യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്
ജൂലൈ 30 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായി  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 30 വരെക്ക് നീട്ടി.  സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലാണ്  പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പോടെയുള്ള ഗവേഷണത്തിന് അവസരം. സയന്‍സ്, ഹ്യൂമാനിറ്റീസ് ( ലാംഗ്വേജ് & ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ്  എന്നീ ഫാക്കല്‍റ്റികളിലായി 10 പേരെയാണ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. അപേക്ഷകര്‍  മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 30-ന് വൈകീട്ട് അഞ്ച് മണിക്കകം സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ക്കാണ് ലഭിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635.
കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. 2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. കോണ്‍ടാക്ട് ക്ലാസ്സുകള്‍ ആഗസ്ത് 6 മുതല്‍ സപ്തംബര്‍ 9 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് സെന്ററായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഫാറൂഖ് കോളേജ് ഫറൂക്കിലാണ് ക്ലാസിന് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.
പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റഗുലര്‍ സപ്ലിമെന്റി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 4 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, മള്‍ട്ടി മീഡിയ, എക്കണോമിക്‌സ്, ഇസ്ലാമിക് ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, എം.എസ് സി. ജ്യോഗ്രഫി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 2 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി  നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 2 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ. എ.എഫ്.യു., ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!