തൊഴിലവസരങ്ങള്‍; മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  എച്ച്.എസ്.എ  ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 13ന് രാവിലെ 10.30ന് സ്ഥാപനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകള്‍   സഹിതം  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട്  മുന്‍പാകെ  എത്തണം. ഫോണ്‍: 9446634538.

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ മൂക്കുതല പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ രാത്രികാല പഠനത്തിനു മേല്‍നോട്ടം വഹിക്കുന്നതിനായി മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 15ന് രാവിലെ 10.30ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബിരുദവും ബിഎഡും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷയും അസല്‍ രേഖകളും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

വൈറോളജി  ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്  (1 ), സയന്റിസ്റ്റ് – E II (6) ,സയന്റിസ്റ്റ് – C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31.

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

വിവരാവകാശ കമ്മിഷണർ നിയമനം

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ gadcdnsic@gmail.com ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

താത്കാലിക നിയമനം

ഗവ.ഐ.ടി.ഐ ആറ്റിങ്ങലിൽ ഇലക്ട്രോപ്ളേറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 8ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ് വിഷയമാക്കി പ്രീഡ്രിഗ്രി/ പ്ലസ്ടു അംഗീകൃത സർവകലാശാല/ ബോർഡ് അല്ലെങ്കിൽ തത്തുല്യയോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകരിച്ച ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് (ഡിഎച്ച്എൽഎസ്) ഡിപ്ലോമയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അതില്ലെങ്കിൽ ബിഎഎസ്എൽപിയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 01.01.2022ന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 35600-75400. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

 

 

Share news
error: Content is protected !!
Scroll to Top