Section

malabari-logo-mobile

തൊഴിലവസരങ്ങൾ; അധ്യാപക നിയമനം

HIGHLIGHTS : employment opportunities; Appointment of teachers

 

അധ്യാപക നിയമനം

കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ബി.ടെക്ക് ഇന്‍  ഇന്‍സ്ട്രുമെന്റെഷന്‍ / ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റെഷനും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര് ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റെഷനും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ഐ.ടി.ഐ  ഇന്‍ ഇന്‍സ്ട്രുമെന്റെഷനുമാണ് യോഗ്യത. എല്ലാ തസ്തികകളിലേക്കും അധ്യാപന പരിചയവും ആവശ്യമാണ്. ലക്ചറര്‍ തസ്തികയ്ക്ക് രാവിലെ 09.30 നും, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  തസ്തികകളിലേക്ക് രാവിലെ 10.30 നുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

അധ്യാപക നിയമനം

മങ്കടയിലെ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍,  ലാബ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ foodcraftpmn@gmail.com ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0493 3295733.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.

ടൈപ്പിസ്റ്റ് നിയമനം
വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ   ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

sameeksha-malabarinews

പ്രിൻസിപ്പൽ താൽക്കാലിക നിയമനം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.
യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033. കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471-2300523, 24, www.minoritywelfare.kerala gov.in.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന്     സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിയമനം
ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ 40 വയസ്സിന് താഴെയുള്ള വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്യാടിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു/ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുള്ള പരിചയവും വേണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ സഹിതം അപേക്ഷ ആഗസ്ത് 20 ന് മുമ്പ് ജില്ലാ വനിതാശിശുവികസന ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0483 2950084.

വാക് ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്., എം.ഡി(കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം. താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ    ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.
പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രോജക്ട് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനു വൈകിട്ട് അഞ്ചിന് മുമ്പ് (തപാലിലും, ഇ-മെയിലിലും) സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. വിലാസം: ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695001. ഫോൺ: 0471-232624, ഇ-മെയിൽ: environmentdirectorate@gmail.com.
വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിൽ തൽപരതയും, മുൻപരിചയുമുള്ള എട്ടാം ക്ലാസ് പാസായ അൻപത് വയസിൽ താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപ്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 30നു രാവിലെ 10ന് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
വയോജന പരിപാലന കേന്ദ്രത്തിൽ ഒഴിവുകൾ
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ജൂലൈ 30ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൾട്ടി ടാസ് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് ഒഴിവുകൾ (സ്ത്രീകൾ) ഉണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. വേതനം 18390 രൂപ. പ്രാപരിധി 50 വയസ്. ഇന്റർവ്യൂ സമയം രാവിലെ 9.30ന്.
ജെ.പി.എച്ച്.എൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. വേതനം 24,520 രൂപയാണ്. പ്രായപരിധി 50 വയസ്. ഇന്റർവ്യൂ സമയം ഉച്ച്ക്ക് 1.30ന്.
ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും. അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.
സ്പീച്ച് തെറാപ്പിസ്റ്റ് നിയനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എം ന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.റ്റി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ. ഓഗസ്റ്റ് മൂന്നിനു രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ്, പ്രിൻസിപ്പളിന്റെ  കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഹാജരാകണം.
ട്രെയിനർമാരുടെ എംപാനൽ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള ഫിനിഷിങ്   സ്‌കൂളായ റീച്ചിൽ വിവിധ പരിശീലന പരിപാടികളിലേക്ക് ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. ഐ.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്‌സ്‌കിൽ മേഖലകളിൽ ട്രെയിനിങ് പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 7. അപേക്ഷ സമർപ്പിക്കാൻ വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015051, www.reach.org.in , https://kswdc.org/.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!