Section

malabari-logo-mobile

തൊഴിലവസരങ്ങൾ; അധ്യാപക നിയമനം

HIGHLIGHTS : employment opportunities; Appointment of teachers

sameeksha-malabarinews
അധ്യാപക നിയമനം
ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മാത്‌സ്, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ താത്ക്കാലിക  നിയമനം നടത്തുന്നു. ഓഗസ്റ്റ് 11ന് രാവിലെ 10.30ന്  എക്കണോമിക്‌സ്, അറബി വിഷയങ്ങളിലും ഉച്ചക്ക് 1.30ന് മാത്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

താത്കാലിക ഒഴിവ്

സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താത്കാലിക ഒഴിവുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിങ് പരിജ്ഞാനമുള്ള വിമുക്തഭടൻമാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്‌സ്‌കോൺ, കേരള സ്റ്റേറ്റ് എക്‌സ്- സെർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ്  പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ്  മേഖലയിൽ  ബിരുദാനന്തര ബിരുദം,  യൂജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർ  വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും  സഹിതം ഓഗസ്റ്റ് 30നു വൈകിട്ട് അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.  കൂടുതൽ വിവരങ്ങൾക്ക്: 0497-2835390.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർക്കിടെക്ചർ വിഭാഗത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/എം.പ്ലാനിങ്/എം.എൽ.എ(ലാൻ സെക്ച് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) യോഗ്യത നേടിയിരിക്കണം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി. യിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും ഉണ്ടായിരിക്കണം.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം).
എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിശദാംശങ്ങൾ www.cet.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2515561.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ കരാർ നിയമനം
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജൂനിയർ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmdkerala.net.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ സര്‍വീസ് എന്‍ജിനിയര്‍
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ സര്‍വീസ് എന്‍ജിനിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ അറിയുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും: www.cmdkerala.net.

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയില്‍ ട്രെയിനി
പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലെ കാസ്പ്, ഇന്‍ഷ്വറന്‍സ് കൗണ്ടര്‍, ഇ-ഹെല്‍ത്ത്  എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു ട്രെയിനിയെ നിയമിക്കുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. ഇലക്‌ട്രോണിക്‌സില്‍ (3 വര്‍ഷ ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി)/ ബി.ടെക് ഇന്‍ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 17നു വൈകിട്ട് അഞ്ചു വരെ ഓഫീസില്‍ സ്വീകരിക്കും.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവില്‍ നിയമനത്തിന്  അപേക്ഷ കഷണിച്ചു. സുവോളജിയില്‍ ഒന്നാം ക്ലാസ് ബിരുദം, വന്യജീവി മ്യൂസിയം/ മൃഗശാല എന്നിവയുടെ ക്യൂറേഷന്‍/ അറ്റകുറ്റപ്പണി, സന്ദര്‍ശനങ്ങളെ നേതൃപരമായി മികവോടെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യം, ബോധവത്കരണ ക്ലാസ് നടത്താനുള്ള പാടവം എന്നിവയില്‍ കുറഞ്ഞത് ആറുമാസത്തെ പരിചയം എന്നിവയാണു യോഗ്യതകള്‍. വൈല്‍ഡ് ലൈഫ് ബയോളജിയില്‍ ഉയര്‍ന്ന അക്കാദമിക് യോഗ്യത, കശേരുക്കളുടെ ശേഖരണം, തിരിച്ചറിയല്‍, സംരക്ഷണം എന്നിവയില്‍ പരിചയം/ പരിശീലനം, പഗ്മാര്‍ക്കുകള്‍, എല്ലിന്റെ മാതൃകകള്‍, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള അറിവ്, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ആശയവിനിമയം/ എഴുത്ത് എന്നിവയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. കാലാവധി ഒരു വര്‍ഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.
താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 22നു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

പി.ആര്‍.ഡി തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ പാനലില്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കിയും തര്‍ജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ത്തകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പ് ചെയ്ത് നല്‍കാന്‍ കഴിയണം. ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. തര്‍ജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം iopressrelease@gmail.com ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനല്‍ രൂപീകരിക്കുക.

ഐ.ടി ഓഫീസർ ഒഴിവ്

തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  ൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy