
മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് നിയമനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീമിഷന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായപഞ്ചായത്ത് നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രെനര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (എസ്.വി.ഇ.പി പദ്ധതി) മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 25 നും 45 വയസിനും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗത്തിനോ/കുടുംബാംഗത്തിനോ/ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകര്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക്, ആലങ്കോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അതത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 15ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 0483 2733470.
പ്രോഗ്രാമര്‍ തസ്തികകളിലേക്ക് നിയമനം
കോഴിക്കോട് : ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ പ്രോജക്ടുകള്‍ക്ക് വേണ്ടി എന്‍.ഐ.സി യില്‍ പ്രോഗ്രാമര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. Java, Spring, Hibernate, HTML, CSS, JavaScript എന്നിവയില്‍
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.സി.എ അല്ലെങ്കില്‍ ബി.ഇ/ബി ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി അല്ലെങ്കില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയും രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ജാവ പ്രോഗ്രാമിങ് പരിചയം മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സാക്ഷ്യപത്രങ്ങളുടെയും പകര്‍പ്പ് ഡിസംബര്‍ 18 ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പായി kerkzk@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kozhikode.nic.in സന്ദര്‍ശിക്കാം. കോവിഡ് 19/ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്/ജില്ലാ ഭരണകൂട വികസനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍സ് ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടിയാണ് നിയമനം.
വാക്ക് ഇന്‍ ഇന്റര്‍വ്യു
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് നോണ്‍ അക്കാഡമിക് ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്. ഒഴിവുകളുടെ എണ്ണം – 72. വേതനം – മാസം 45,000. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനല്‍ സഹിതം ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫിസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്.
യോഗാ ട്രെയിനര്‍ നിയമനം
കോഴിക്കോട് : ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിലവിലുളള യോഗാ ട്രെയിനര്‍ തസ്തികയിലേക്ക് രണ്ട് മാസത്തെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി /എം.എസ്.സി /ഡിപ്ലോമ ഇന്‍ യോഗ പാസായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16ന് രാവിലെ 10.30ന് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന കൂടികാഴ്ചയില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 – 2460724.




