തൊഴിലവസരങ്ങള്‍

അധ്യപക നിയമനം

മലപ്പുറം കോട്ടപ്പടി ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. മെയ് 31 രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447680888.

മങ്കട ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍  കൊമേഴ്സ് വിഷയത്തില്‍ എച്ച്.എസ്.എസ്.ടി (സീനിയര്‍) ഒഴിവിലേക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി,  മാത്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും.

പുല്ലാനൂർ ജി.വി.എച്ച്.എസ്.എസിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ നോണ്‍ വെക്കേഷണല്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 9.30 നും നോണ്‍വൊക്കേഷണല്‍ – മാത്‍‍സ്, വൊക്കേഷണല്‍ – സിവില്‍ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2771525.

കോട്ടയ്ക്കല്‍ പുതുപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്), ഡെമോൺസ്ട്രേറ്റർ (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ), ട്രേഡ് ഇന്‍സ്ട്രക്റ്റർ (യോഗ്യത: ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി), ട്രേഡ്സ്‍മാൻ (യോഗ്യത: ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി) എന്നീ തസ്തികകളിലേക്ക്  താത്കാലിക നിയമനം നടത്തുന്നു. ജൂണ്‍ നാലിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2750790.
ട്രെയിനര്‍ നിയമനം

പാലക്കാട് അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പി.എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി പാവ / കളിപ്പാട്ട നിർമാണം, മൺപാത്ര നിർമാണം, പരമ്പരാഗത കൊട്ട- വട്ടി-മുറം നിർമാണം എന്നിവയിൽ പ്രാവീണ്യമുള്ള ട്രെയിനർമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർഥികൾ ആധാർ കാർഡ്, മറ്റു സഹിതം കോളേജിൽ നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍ :04923 241766, 8547005029.

Share news
error: Content is protected !!
Scroll to Top