തൊഴിലവസരങ്ങള്‍

കിയോസ്‌ക് സ്റ്റാഫ് നിയമനം

കുടുംബശ്രീയ്ക്ക് കീഴില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  അവസര്‍ (AVASAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്‌ക്) സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്. പള്ളിക്കല്‍, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പലം, എ.ആര്‍.നഗര്‍ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളോ, കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുളളതുമായ ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കുന്നത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതയാണ്.  താത്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഓക്‌ടോബര്‍ 10നകം സമര്‍പ്പിക്കണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്‌സ്, നെറ്റ് എന്നിവയാണ് യോഗ്യത.താത്പര്യമുള്ളവര്‍ ഓക്‌ടോബര്‍ ഏഴിന് രാവിലെ 10ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളജില്‍ കൂടികാഴ്ചക്ക് എത്തണം.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയറായി നിയമിക്കുന്നതിന്  പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ ഐ.ടി.ഐയോ ഉണ്ടായിരിക്കണം. നിയമന കാലാവധി ഒരു വര്‍ഷം. താത്പര്യമുള്ളവര്‍ അപേക്ഷ നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഒക്ടോബര്‍ 15നകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷാ ഫോം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിന്നും നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. മലപ്പുറം ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 04931 220315.

Share news
error: Content is protected !!
Scroll to Top