Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Employment opportunities

ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. താത്കാലിക ഒഴിവിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 16. ഫോൺ: 0471-2724740.

ജൂനിയർ കൺസൾട്ടന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിലെ ജൂനിയർ കൺസൾട്ടന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഔഷധസസ്യ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഗവേഷണ പരിചയം, പരീശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 40,000 രൂപ. 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

sameeksha-malabarinews

തൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ
കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ (2) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം, പരിശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

തൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ്  നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 5215561.

ആയൂര്‍വേദ നഴ്‌സ് നിയമനം

ജില്ലയിലെ ആയൂര്‍വേദ ആശുപത്രികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ഗവ.അംഗീകൃത നഴ്‌സ് ട്രെയിനിങ് ഇന്‍ ആയൂര്‍വേദയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

തവനൂര്‍ വൃദ്ധമന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍   തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. 50 വയസ് കവിയരുത്. ജെറിയാട്രിക് കെയര്‍  പരിശീലനം ലഭിച്ചവര്‍ ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍  എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന്  രാവിലെ 11ന്  തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.   ഫോണ്‍ : 0494 2698822.തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോമില്‍ ഒഴിവ്

തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോമിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍  എഡ്യൂക്കേറ്റര്‍,  സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികള്‍ എട്ടാം ക്ലാസ് പാസ് ആയിരിക്കണം. ജെറിയാട്രിക് കെയര്‍ പരിശീലനം ലഭിച്ചവര്‍ ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍  എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. സ്‌പെഷ്യല്‍  എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും സ്‌പെഷ്യല്‍  എഡ്യൂക്കേഷനില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജനറല്‍ നഴ്‌സിങ്/ജെ.പി.എച്ച്.എന്‍ കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും പങ്കെടുക്കാം.              താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 0494 269 9050.

ഇന്റര്‍വ്യൂ തീയതി മാറ്റി
മലപ്പുറം ഗവ.കോളജില്‍ 2022-23 അധ്യയനവര്‍ഷത്തേക്ക് ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്ന ഇന്റര്‍വ്യൂ  ഓഗസ്റ്റ് 10 ലേക്ക് മാറ്റി. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ 10ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം.ഗസ്റ്റ് ലക്ചറര്‍ നിയമനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് (ലക്ചറര്‍,  ഡെമോന്‍സ്‌ട്രേറ്റര്‍)  ഇന്‍   ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ് റഗുലര്‍ ബി.ടെക് ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് യോഗ്യതയും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് യോഗ്യതയും, ട്രേഡ്‌സ്മാന്‍       തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് കോളജ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!