Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Employment opportunities

sameeksha-malabarinews
പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക (www.keralapottery.org).

ഫോട്ടോഗ്രാഫർ ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ-കം-ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം തിരുവനന്തപുരത്ത് ആയിരിക്കുമെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ജോലിചെയ്യാൻ സന്നദ്ധതയുണ്ടായിരിക്കണം. വനം-വന്യജീവി ഫോട്ടോഗ്രഫിയിൽ മുൻപരിചയമുള്ളർക്ക് മുൻഗണന. മാതൃവകുപ്പിൽ നിന്നും നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേർസ്, വഴുതക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ജൂലൈ 31 നകം സമർപ്പിക്കണം.

ഹാച്ചറി സൂപ്പർവൈസർ

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലയളവ്. 20നും 30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്‌സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റും ഹാച്ചറിയിൽ ജോലി ചെയ്തതിന്റെ മുൻപരിചയവും ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024, എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, kepcopoultry@gmail.comkspdc@yahoo.co.in.

വെറ്ററിനറി ഡോക്ടർ നിയമനം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റാ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, ഇ-മെയിൽ: kepcopoultry@gmail.comkspdc@yahoo.co.in.

റിസേർച്ച് അസോസിയേറ്റ് ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലെ റിസേർച്ച് പ്രോജക്ടുകളിലേയ്ക്ക് റിസേർച്ച് അസോസിയേറ്റിന്റെ 3 ഒഴിവുകളിൽ നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy