തൊഴിലവസരങ്ങള്‍

ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിന് മുന്‍പായി careergmcm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ-മെയിലും നിര്‍ബന്ധമായും ചേര്‍ക്കണം. ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫിറ്റ്നസ് ട്രെയിനര്‍

ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 7736925907/9495999688.

അതിഥി അധ്യാപക നിയമനം

നിലമ്പൂര്‍ ഗവ. കോളേജില്‍ ജ്യോഗ്രഫി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജില്‍ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പി.ജി, നെറ്റ് ,യോഗ്യതയുള്ള ഉദ്യാഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 04931-260332

അസി. പ്രൊഫസര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 19ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പോളിടെക്നിക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക നിയമനം

കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 17ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

താല്‍ക്കാലിക നിയമനം

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മലപ്പുറം ഡിവിഷന് കീഴിലെ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി ഓഫീസുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഐ.ടി.ഐ, സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിനു മുമ്പായി ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ തീയതി, സമയം എന്നിവ ഇ-മെയില്‍ മുഖേന അറിയിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top