
നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ താത്കാലിക നിയമനം; കൂടിക്കാഴ്ച ഇന്ന്
നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുളള എല്‍.പി.എസ്.ടി, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്ക് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ കെ.ജി.സി.ഇ അല്ലെങ്കില്‍ വി.എച്ച്.എസ്.സി വിജയവുമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. എല്‍.പി.എസ്.ടിക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും വേണം. യോഗ്യരായവര്‍ക്കായി ഇന്ന് (ജൂലൈ 19) സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് രാവിലെ 10.30 നും, എല്‍.പി.എസ്.ടി തസ്തികയിലേക്ക് ഉച്ചക്ക് 12 മണിക്കുമാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282553873, 9947299075.
സൈക്കോളജി അപ്രന്റീസ് നിയമനം
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 24 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്. എസ്. എസ്. ടി. കൊമേഴ്‌സ് (സീനിയര്‍, ജൂനിയര്‍), അറബിക്, ഇകണോമിക്‌സ് (സീനിയര്‍), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉര്‍ദു, പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2839492, 9037433270
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




