ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഒഴിവുളള ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കും, മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ (സ്മിത്തി) തസ്തികയിലേക്കും താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ് എന്‍ഞ്ചിനീയിറിങ് വിഭാഗത്തില്‍ ഡിപ്‌ളോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സ്മിത്തി) യാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ബ്ലഡ് ബാങ്ക് ടെക്നീഷ്യന് വേണ്ട യോഗ്യത. ന്യൂറോ ടെക്നീഷ്യന് ന്യൂറോ ടെക്നോളജിയില്‍ ഗവ. അംഗീകൃത ഡിപ്ലോമയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായം 45 കവിയരുത്. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ജൂലൈ 18 ന് രാവിലെ 10.30 നും ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 10.30 നും ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2766425, 2762037.
ഫിനാന്‍സ് മാനേജര്‍ ഒഴിവ്
സംസ്ഥാന ഫോറസ്റ്റ് വികസന ഏജന്‍സിയിലേക്ക് (എസ് എഫ് ഡി എ) ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: www.forest.kerala.gov.in, ഫോണ്‍: 9447979006.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുകള്‍
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പട്ടിക വര്‍ഗ്ഗ യുവതി ,യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്. എസ്.എസ്.എല്‍ സി പാസ്സായ 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 100000/- (ഒരു ലക്ഷം രൂപ)രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/സംരക്ഷകന്റെ ). പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10,000/-രൂപ(പതിനായിരം രൂപ ) ഓണറേറിയം നല്‍കുന്നതാണ്. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുളളൂ.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ 20 .
പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദവിവരങ്ങള്‍ക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്.
നിഷ്-ല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് http://nish.ac.in/others/career .
ഡെപ്യൂട്ടേഷന്‍ നിയമനം
കേരള വനം വകുപ്പിനു കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നോഡല്‍ ഓഫീസറായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 22.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്
മത്സ്യബോര്‍ഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി യില്‍ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ആയി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശൂര്‍ – 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fisheries.kerala.gov.in. ഇ-മെയില്‍: matsyaboard@gmail.com. ഫോണ്‍ : 0487 – 2383088.
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ഒഴിവ്
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ സംവരണ, ജനറല്‍ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകണം. യോഗ്യത – പ്ലസ് ടു/ തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2558385, 2963385, 9188133492.
സിനിമാട്ടോഗ്രാഫറുടെ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 ജൂണ്‍ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ രണ്ട് ഡോക്യുമെന്ററി സിനിമാട്ടോഗ്രഫര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് 19ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in
ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് നിയമനം
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ (Watershed Cell cum Data Centre) പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീര്‍ത്തട ഘടകം) (PMKSY 2.0) പദ്ധതിയില്‍ ഒഴിവുള്ള ഒരു ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍ / ഹോര്‍ട്ടികള്‍ച്ചര്‍ / ഹൈഡ്രോളജിക്കല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ് / അനിമല്‍ ഹസ്ബന്‍ഡ്രി എന്‍ജിനിയറിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന ബിരുദം, പ്രസ്തുത മേഖലയിലോ ഗവേഷണത്തിലോ ഉള്ള അഞ്ച് വര്‍ഷം പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 വൈകുന്നേരം 3 മണി. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 8606204203.
പ്രോജക്ട് ഫെലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു വര്‍ഷത്തെ കാലയളവില്‍ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in




