Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഡോക്ടര്‍ നിയമനം

മലപ്പുറം നഗരസഭാ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. സ്ഥാപന പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജൂണ്‍ 18 ഉച്ചയ്ക്ക് ഒരു മണിക്കകം ബയോഡാറ്റ സഹിതമുള്ള അപേക്ഷ നേരിട്ടോ  സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കോട്ടപ്പടി, മലപ്പുറം 676519  എന്ന വിലാസത്തില്‍ തപാലിലോ സമര്‍പ്പിക്കണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 4866

 
ലൈബ്രേറിയന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം

sameeksha-malabarinews

നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുളള ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ട‌ർ തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്ക് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ കെ.ജി.സി.ഇ അല്ലെങ്കില്‍ വി.എച്ച്.എസ്.സി വിജയവുമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയന്  ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്‌ഡ്‌ ലൈബ്രറിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍.  കോഹ സോഫ്റ്റ് വെയറിലുള്ള പരിജ്‌ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളില്‍ വെച്ച് ജൂണ്‍ 24 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കമ്പ്യൂട്ടർ ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്ക് രാവിലെ 10.30 നും, ലൈബ്രേറിയൻ തസ്‌തികയിലേക്ക് ഉച്ചക്ക് 12 മണിക്കുമാണ് ഇന്റർവ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282553873, 9947299075.

ക്യാമ്പ്  ഫോളോവർ നിയമനം

മലബാര്‍ സ്പെഷ്യല്‍ പൊലീസ് (എം.എസ്.പി) ബറ്റാലിയനില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍, ധോബി, കുക്ക്, ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. താത്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്കാണ് നിയമനം.  പ്രതിദിനം 675 രൂപ നിരക്കില്‍ വേതനം ലഭിക്കും.  താല്‍പര്യമുള്ളവര്‍ക്കായി ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് മലപ്പുറത്തെ ബറ്റാലിയന്‍ ആസ്ഥാനത്തു വെച്ച് കൂടിക്കാഴ്ചയും, പ്രായോഗിക പരീക്ഷയും  നടക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0483 273 4921.

സാഗര്‍മിത്ര നിയമനം
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി (പി.എം.എം.എസ്.വൈ) പദ്ധതി പ്രകാരം താനൂർ മത്സ്യഭവന് കീഴിലെ എടക്കടപ്പുറം, വെട്ടം മത്സ്യഭവന് കീഴിലെ പറവണ്ണ, പരപ്പനങ്ങാടി മത്സ്യഭവന് കീഴിലെ ആലുങ്ങൽ എന്നീ മത്സ്യഗ്രാമങ്ങളിലേയ്ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രോഗത്ഭ്യമുള്ളവരും വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവരുമായിരിക്കണം.  പ്രായം 35 വയസ്സില്‍ കവിയരുതം. അതത് മത്സ്യഗ്രാമ പരിധിയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്രതിമാസം 15,000 രൂപയാണ് ഇന്‍സെന്റീവ്.   താൽപര്യവുമുളളവർ  ജൂണ്‍ 21 ന് രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഒറിജിനൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666428
എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ്  ഡാറ്റാ കളക്‍ഷനുമായി ബന്ധപ്പെട്ട്  നടത്തുന്ന സവ്വേയുടെ ഭാഗമായി  മലപ്പുറം ജില്ലയില്‍  ഒരു എന്യൂമറേറ്റെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 25000 രൂപയാണ് വേതനം.  പ്രായപരിധി 21-36 വയസ്സ്.  ഫിഷറീസ് സയന്‍സില്‍ ബിരുമോ, അക്വാകള്‍ച്ചര്‍/അനുബന്ധവിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തരമോ ആണ് യോഗ്യത. ജൂണ്‍ 21 ന് രാവിലെ 11 മണിക്ക് ചന്തപ്പടിയിലെ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  അസ്സല്‍ രേഖകള്‍, ബയോഡാറ്റ , രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 0494-2666428

അധ്യാപക നിയമനം

തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  താത്ക്കാലിക നിയമനം നടത്തുന്നു.  ജൂൺ 19 ന്  രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ തസ്‌തികയ്ക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 % മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., കെ.ജി.സി.ഇ. യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഗോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 19 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0467-2211400, 9995145988

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ശ്രീ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപക്ഷാ ഫോം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിലും malabardevaswom.kerala.gov.in എന്ന വെബ്‍സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട്ടുള്ള ഓഫീസിൽ ജൂലൈ ആറിന് മുമ്പായി ലഭിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!