Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

അധ്യാപക നിയമനം

കടുങ്ങപുരം ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ ഹയര്‍സെക്കന്ററി  വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 24 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 256126.

sameeksha-malabarinews
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 22 ന് രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04832 738115.
ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മലപ്പുറം താലൂക്ക് ആശുപത്രി പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 27 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍  വെച്ച്  കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.

കേസ് വര്‍ക്കര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന കാവല്‍ – പ്ലസ് പദ്ധതിയുടെ ഭാഗമായി കേസ് വര്‍ക്കറെ (വനിത) നിയമിക്കുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടത്താണി ശാന്തിഭവനിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തിലുള്ള (എം.എസ്.ഡബ്ല്യു) ബിരുദാനന്തര ബിരുദം (ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ് സ്പെഷ്യലൈസേഷന്‍ ഒഴിച്ച് മറ്റെല്ലാ സ്പെഷ്യലൈസേഷനും പരിഗണിക്കും) ആണ് യോഗ്യത. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു് സഹിതം  ജൂണ്‍ 22 ന് വൈകീട്ട് അഞ്ചിനു മുമ്പായി രണ്ടത്താണി ശാന്തി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും 9446296126 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!