Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഓഫീസ് അസിസ്റ്റന്റ് നിയമനം
വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം. അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 247001, 04931 294559.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
എടപ്പാൾ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻററിൽ (സി.ബി.ഐ.സി) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com. ഫോൺ: 8281040616.

sameeksha-malabarinews

അധ്യാപക നിയമനം
കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി ജിയോളജി സീനിയർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ജനുവരി പത്ത്) രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04832796850.

ഗസ്റ്റ് അധ്യാപക നിയമനം
കൊണ്ടേട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!