ട്വിറ്ററിന് മോഹവിലയിട്ട് സ്വന്തമാക്കാന്‍ നീക്കവുമായി ഇലോണ്‍ മസ്‌ക്

പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റര്‍ സ്വന്തമാക്കാന്‍ നീക്കം നടത്തി
ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ഉടമയുമായ എലോണ്‍ മസ്‌ക്. ജനപ്രിയ സമൂഹമാധ്യമായ ട്വിറ്ററിന്റെ മുഴുവന്‍ ഓഹരികളും വാങ്ങുവാനാണ് മസ്‌കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന നിലയില്‍ കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ ആകെ മൂല്യം വരുന്ന ഓഹരികള്‍ സ്വന്തമാക്കാനാണ് എലോണ്‍ മസ്‌ക് നീക്കം നടത്തുന്നത്.

കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്‌ക് ട്വിറ്ററിനു വില പറഞ്ഞത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ചസ് കമ്മീഷന്‍ ഫയലിംഗിലാണ് മസ്‌ക് തന്റെ നീക്കം വെളിപ്പെടുത്തിയത്. നിലവിലെ രീതിയില്‍ ട്വിറ്റര്‍ വളരുകയോ അതിന്റെ അഭിപ്രായ സ്വാതന്ത്ര്യ നയം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിനയച്ച കത്തില്‍ പറയുന്നു.

നിലവില്‍ ട്വിറ്ററിന്റെ 264 കോടി ഡോളര്‍ മൂല്യമുള്ള 9.1% ഓഹരികള്‍ മസ്‌ക്കിന്റെ കൈവശമാണ്. നിലവിലെ ഓഫര്‍ സ്വീകാര്യമല്ലെങ്കില്‍ നിലവില്‍ കയ്യിലുള്ള ഓഹരികള്‍ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടി വരുമെന്നും
അദ്ദേഹം മുന്നറിയിപ്പു നല്‍കി

മസ്‌കിന്റെ വാഗ്ദാനം സ്വീകരിക്കണോ എന്ന് കമ്പനി ബോര്‍ഡ് വിലയിരുത്തി തീരുമാനമെടുക്കുമെന്നും സി.ഇ.ഒ പരാഗ് അഗ്രവാള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top