പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി; ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പേരൂര്‍ ശിവന്‍ എന്ന ആനയാണ് വിരണ്ടോടിയത്.

പാപ്പാന്‍മാര്‍ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു.

അതിനിടെ, സമീപത്ത സ്‌കൂള്‍ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top