ട്രാന്‍സ്‌ഫോമറിലെ അറ്റകുറ്റ പണിക്കിടയില്‍ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു

വടക്കാഞ്ചേരിയില്‍ ട്രാന്‍സ്‌ഫോമറിലെ അറ്റകുറ്റ പ്പണിനടക്കുന്നതിനിടെ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി പ്രസാദി(39)നാണ് പരുക്കേറ്റത്.

രാവിലെ 11 മണിയോടെ പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.ട്രാന്‍സ്‌ഫോര്‍മറിന്റെ ഗ്രില്ലുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.

ഷോക്കേറ്റ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ലൈനിന് മുകളില്‍ നിന്നിരുന്ന പ്രസാദിനെ കയര്‍കെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top