പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. പൊട്ടിവീണ വൈദ്യുകിക്കമ്പി തട്ടിക്കിടന്ന വെള്ളക്കെട്ടില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടം സംഭവിച്ചത്. പത്ര വിതരണം നടത്തുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top