സീറ്റില്ലെങ്കില്‍ ഇടുക്കിയില്‍ സൗഹൃദ മത്സരം; ആന്റണി രാജു

antony-rajuതിരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മത്സരമെന്ന് ആന്റണി രാജു എം എല്‍എ. വേണ്ടിവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിക്കുമെന്നും ആന്റണി രാജു പറഞ്ഞു.

യുഡുഎഫില്‍ സൗഹൃമത്സരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി. എന്നാല്‍ യുഡിഎഫ് മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ടുള്ള മത്സരം മാത്രമേയുള്ളുവെന്ന് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. രാജുവിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി നല്‍കുകയായിരുന്നു അദേഹം.

എന്നാല്‍ ഇടുക്കിയിലെ സൗഹൃദ മത്സരത്തെപറ്റി തനിക്കറിയില്ലെന്നും രാജുവിന്റെ പ്രസ്താവ വ്യക്തിപരമായ പ്രസ്താവനയാണെന്നും ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ് പ്രതികരിച്ചു. അതെസമയം രാജുവിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. സൗഹൃദമത്സരം എന്നത് കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top