Section

malabari-logo-mobile

പരിസ്ഥിതി സൗഹൃദ വസ്തുക്കളാല്‍ ഹരിതാഭമാക്കി മലപ്പുറത്തെ തെരഞ്ഞെടുപ്പ് ബൂത്തുകള്‍

HIGHLIGHTS : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പിന്നിടുമ്പോള്‍ പരിസ്ഥിതി സൗഹൃദ പ്രചാരണം കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ് മലപ്പുറത്തെ തെരഞ്ഞടുപ്പ്...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പിന്നിടുമ്പോള്‍ പരിസ്ഥിതി സൗഹൃദ പ്രചാരണം കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ് മലപ്പുറത്തെ തെരഞ്ഞടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും തിരഞ്ഞെടുത്ത ബൂത്തുകളുമെല്ലാം . തെരഞ്ഞെടുപ്പ് പ്രചാരണവും ഔദ്യോഗിക നടപടിക്രമങ്ങളും പരിസ്ഥിതി വസ്തുക്കളില്‍ മാത്രമേ പാടുള്ളൂ എന്ന ഇലക്ഷന്‍ കമ്മീഷന്റെയും ഹൈക്കോടതിയുടെയും സുവ്യക്തമായ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നാണ് ഈ പരിസ്ഥിതി സൗഹൃദപരമായ ഒരുക്കങ്ങള്‍ . തുടക്കം മുതല്‍ തന്നെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചു വരുന്നത്.

തെങ്ങോല മെടഞ്ഞ് സ്വാഗത ബോര്‍ഡുകള്‍, കുരുത്തോലയും പനയോലയും ചേമ്പിലയും വാഴത്തടയും മുളയും കൊണ്ടുള്ള വിവിധ അലങ്കാരങ്ങള്‍, ചണച്ചാക്കും പനമ്പും പുല്‍പ്പായയും കൊണ്ട് കട്ടൗട്ടറുകള്‍… ചാര്‍ട്ട് പേപ്പറിലും പാളയിലും വാഴയിലയിലും ഉള്ള വിവിധ നിര്‍ദേശങ്ങള്‍, ഉപയോഗ ശേഷം മാലിന്യങ്ങള്‍ വലിച്ചെറിയാതെ തിരിച്ചു ശേഖരിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍… തുടങ്ങി സര്‍വ്വം ഹരിതമയത്തിലാണ് ഓരോ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും.

sameeksha-malabarinews

വീടുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സ്‌നേഹോപഹാരമായി ശുചിത്വ മിഷന്റെ വക പ്രത്യേകം സമ്മാന പദ്ധതിയുമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുത്ത ബൂത്തുകള്‍ ഹരിതാഭമാക്കുന്നത്. വരും തലമുറയോടുള്ള കരുതലിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!