
കോഴിക്കോട് : കൊയിലാണ്ടിയില്‍ വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു. കുറുവങ്ങാട് സ്വദേശി ഫാത്തിമ(65)യാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മരം പൊട്ടി വൈദ്യുത ലൈനില്‍ വീഴുകയായിരുന്നു. വീടിന് പിന്‍വശത്ത് മരം വീണ ശബ്ദം കേട്ട് പുറത്തു പോയതായിരുന്നു ഫാത്തിമ. വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു
കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍തന്നെ കെഎസ്ഇബി അധികൃതരെത്തി മെയിന്‍ ലൈനിലെ വൈദ്യുതി വിഛേദിച്ചു ഫാത്തിമയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



