കടലുണ്ടിയില്‍ വയോജന സല്ലാപം സംഘടിപ്പിച്ചു

കടലുണ്ടി: എസ്.സി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജൂനിയര്‍ ചേമ്പര്‍ ഓഫ് ഇന്ത്യ കടലുണ്ടിയും ചേര്‍ന്നു സംഘടിപ്പിച്ച വയോജന സല്ലാപം’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ ലോം മുന്‍ പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ വി.കെ.അബ്ദുള്‍ സത്താര്‍ വയോജനങ്ങള്‍ക്കുള്ള ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട്, പഞ്ചായത്ത് അംഗങ്ങളായ സി.എം.സതീദേവി, ഷാഹിദ് കടലുണ്ടി, കോ-ഓര്‍ഡിനേഷന്‍ പ്രസിഡന്റ് കെ.സുബ്രഹ്‌മണ്യന്‍, കുട്ടായി കക്കാട്ട്, കെ.ടി.രജനി, ജെ.സി.ഐ. പ്രസിഡന്റ് പി.അസീസ്, സി.വിജയകുമാര്‍, വി.നിഷാദ്, വി.ടി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വയോജനങ്ങളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നൃത്ത സംഗീത വിരുന്നൊരുക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top