വയോധികന്റെ മരണം ; മദ്യപിച്ച സ്കൂട്ടർ യാത്രികന് 3 വർഷം കഠിനതടവ്

കോഴിക്കോട് : വാഹനാപകടത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ മദ്യപിച്ച സ്കൂട്ടർ യാത്രികന് 3 വർഷം കഠിനതടവും 5000 രൂപ പിഴയും. കോഴിക്കോട് ഫസ്‌റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എൻ കൃഷ്ണകുമാറിന്റേതാണ് വിധി.

2020 ജനുവരി 21ന് പുത്തൂർ മലയമ്മ റോഡ് ജങ്ഷനിലുണ്ടായ സ്കൂ‌ട്ടറപകടത്തിൽ പുത്തൂർ കാപ്പുങ്ങര അബുബക്കർ (86) ആണ് മരിച്ചത്. സ്കൂട്ടറോടിച്ച ലൂയിസ് ജോർജിനെ (50) പ്രതിചേർത്ത് കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹനനാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ എൻ ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top