എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്;ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും. മെയ് രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെയാണ് കസ്റ്റഡിയില്‍ വിടുന്നത്.

സംഭവത്തില്‍ പ്രതിക്ക് പ്രാദേശിക സഹായം , ആളുകളുടെ പിന്തുണ എന്നിവ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക.

കേസില്‍ എലത്തൂര്‍ പോലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും എന്‍ഐഎക്ക് കൈമാറും. ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസമാണ് കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചത്.

Share news
error: Content is protected !!
Scroll to Top