കോഴിക്കോട് : ഇരുമ്പ് ഊഞ്ഞാലില്‍ ആടുന്നതിനിടയില്‍ കാല്‍ തെന്നിവീണ് ഊഞ്ഞാലിന് അടിയില്‍ കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം. മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ താമസിക്കുന്ന മുസ്തഫയുടെ മകന്‍ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.
ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലില്‍ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



