എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്‌ ;പ്രതി ഷാരൂഖ് സെയ്ഫി റിമാന്റില്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി റിമാന്റില്‍. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി.

ഷാരൂഖ് സെയ്ഫിയെ വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മെഡിക്കല്‍ കോളേജില്‍ തന്നെ നിലനിര്‍ത്തി ചികിത്സ നടത്തേണ്ട ആവശ്യം പ്രതിക്കില്ല എന്നതിനാല്‍ ഇന്നുതന്നെ ഷാരൂഖിനെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ജയിലിലേക്ക് മാറ്റും.

Share news
error: Content is protected !!
Scroll to Top