കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനാല് ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് പ്രതിയെ കസ്റ്റഡിയില്‍വിട്ടത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി പരമാവധി ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കണ്ണൂരിലുള്ള ട്രെയിനിന്റെ ബോഗിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ചോദ്യം ചെയ്യാനായി സമയം ആവശ്യമാണെന്നും പോലീസ് ആവശ്യപ്പെട്ടത്. ഇതെതുടര്‍ന്നാണ് 11 ദിവസം കസ്റ്റിഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനായി പ്രതിയെ മാലൂര്‍ കുന്ന് പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.




