ചിക്കന്‍ കട്ട്‌ലറ്റ്
തയ്യാറാക്കിയത് ഷരീഫ
ആവശ്യമായ ചേരുവകള്‍:-
എല്ലില്ലാത്ത ചിക്കന്‍ – 250 ഗ്രാം
വേവിച്ച ഉരുളക്കിഴങ്ങ് -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍- 1 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഗരം മസാല- 2 ടീസ്പൂണ്‍
ജീരകപ്പൊടി 1 ടീസ്പൂണ്‍
ഉള്ളി ചെറുതായി അരിഞ്ഞത് – 1
തക്കാളി ചെറുതായി അരിഞ്ഞത് – 1
ബ്രെഡ് ക്രംസ്- 1 കപ്പ്
മുട്ട- 1
എണ്ണ – വറുക്കാന്‍ ആവശ്യമായത്
ഉപ്പ് – പാകത്തിന്
അരിഞ്ഞ മല്ലിയില -1 ടേബിള്‍സ്പൂണ്‍
പാചകം ചെയ്യുന്ന വിധം:-
ചിക്കന്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക, ഉപ്പ്, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍ മുളകുപൊടി, 1 ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക, 1 ടേബിള്‍സ്പൂണ്‍ അരിഞ്ഞ മല്ലിയിലയും ഒരു ടേബിള്‍സ്പൂണ്‍ ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് വേവിക്കുക, അതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ക്കുക, ചിക്കന്‍ വെള്ളം വിട്ട് തുടങ്ങും, ചിക്കന്‍ ശരിയായി വേവുന്നത് വരെ വേവിക്കുക.
ചിക്കന്‍ പൂര്‍ണ്ണമായും തണുത്തതിന് ശേഷം 1 പുഴുങ്ങിയ ഉരുളക്കിഴങ്ങ്, 1 ടീസ്പൂണ്‍ ജീരകപ്പൊടി, 2 ടീസ്പൂണ്‍ ഗരം മസാല പൊടി, 1 ടീസ്പൂണ്‍ കുരുമുളക് പൊടി, 1 ടീസ്പൂണ്‍ മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഓരോ ഉരുളകളായി എടുത്ത്് കട്ട്ലറ്റു ഷെയ്പ്പ് ചെയ്‌തെടുക്കുക.
എണ്ണ ചൂടാക്കുക, കട്ട്ലറ്റ് മുട്ട അടിച്ചതില്‍ മുക്കി എടുക്കുക, ഇത് ബ്രെഡ് ക്രംസില്‍ നന്നായി ഉരുട്ടി ഇരുവശത്തും ഇടത്തരം ചൂടില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.
സ്വാദിഷ്ടമായ കട്ട്‌ലറ്റ് തയ്യാര്‍…




