നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് വീടു വിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള കണ്ടെത്തി

കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് വീട്ടുവിട്ടറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികള കണ്ടെത്തി. തൃശൂർജില്ലയിലെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് മൂന്ന് കുട്ടികൾ വീടുവിട്ടതായിപരാതി ലഭിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായത്.

രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയത്. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷംകാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്. ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ്കത്തിൽ പറയുന്നത്. അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങൾ പോകുന്നത്പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top