Edit Content

Section

Edit Content

വിദ്യാര്‍ഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു

HIGHLIGHTS : Eight-year-old girl dies after auto carrying students falls into ravine

പത്തനംതിട്ട : കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടി മരിച്ചു. 7 വയസുകാരിയായ ആദ്യലക്ഷ്മിയാണ് മരിച്ചത്. അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

വൈകുന്നേരം നാല് മണിയോടെയാണ് അപകടം . റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു.

ഓട്ടോ ഡ്രൈവർ ​ഗുരുതര പരുക്കോടുകൂടി ചികിത്സയിൽ കഴിയുകയാണ്. പത്തനംതിട്ട സ്വദേശിയായ രാജേഷ് ആയിരുന്നു ഓട്ടോ ഡ്രൈവർ. മറ്റ് കുട്ടികൾക്ക് സാരമായ പരുക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!