
ഭരണഘടനാദിനാചരണം
ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിക്കുന്നു
നിര്‍മിതബുദ്ധി സിനിമയെ ഏറ്റെടുക്കും- വേണു
നിര്‍മിതബുദ്ധി വൈകാതെ സിനിമാമേഖലയില്‍ ക്യാമറ ചെയ്യുന്നവരുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും വരെ ജോലികള്‍ ഏറ്റെടുക്കുമെന്ന് ക്യാമറാമാന്‍ വേണു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരും. അപ്പോഴും മുമ്പ് നാം തയ്യാറാക്കിയ സിനിമകളുടെ അടിസ്ഥാനത്തിലാകും ഈ നിര്‍ദേശങ്ങള്‍ നല്‍കേണ്ടിവരിക. ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ജോലി നോക്കിയത് തന്റെ എഴുത്തിന് കൂടുതല്‍ ദൃശ്യമികവ് കൈവരാന്‍ സാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജിത്ത് കുമാര്‍, എം. ബാനിഷ് എന്നിവര്‍ സംസാരിച്ചു.
കാണാം സസ്യങ്ങളുടെ അത്ഭുതലോകം പ്രദര്‍ശനത്തിനൊരുങ്ങി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
കാഴ്ചയില്ലാത്തവര്‍ക്ക് മണത്തറിയാവുന്ന ചെടികളും തൊട്ടറിയാവുന്ന ലിഖിതങ്ങളും ശബ്ദരേഖകളുമടങ്ങിയ ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍, ഇരുന്നൂറിലധികം ഔഷധസസ്യങ്ങളുള്ള മെഡിസിനല്‍ ഗാര്‍ഡന്‍, അലങ്കാരപ്പൂക്കളുണ്ടാകുന്ന ഇഞ്ചിവര്‍ഗങ്ങള്‍, പന്നല്‍ ചെടികള്‍, ജലസസ്യങ്ങള്‍, കാട്ടുവാഴയിനങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍, ബിഗോണിയകള്‍, ജെസ്‌നേറിയാഡ്‌സ്….. ചെടികളും മരങ്ങളും പൂക്കളുമടങ്ങുന്ന അത്ഭുതലോകമാണ് 28 മുതൽ മൂന്ന് ദിവസത്തേക്കായി കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ തുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലയോടുകൂടിയ ആനത്താമര, ഇരപിടിയന്‍ സസ്യങ്ങള്‍, കൃഷ്ണമരം, ശിംശപാവൃക്ഷം, നാഗലിംഗമരം, ഊര്‍ദ്ധമൂല വൃക്ഷം, ഊദ്, ആനവിരട്ടി, കാട്ടു തെങ്ങ്, രാജപ്പന, എലഫന്റ് ആപ്പിള്‍, ഓട്ടോഗ്രാഫ് മരം എന്നിവയെല്ലാം കാഴ്ചക്കാരുടെ ശ്രദ്ധയാ കര്‍ഷിക്കും. സസ്യോദ്യാനത്തിന്റെ പ്രവേശന വഴിയില്‍ സ്വര്‍ണവര്‍ണത്തില്‍ തിളങ്ങുന്ന അരാക്കിഷ് പൂക്കള്‍ പരവതാനി വിരിച്ചിരിക്കുകയാണ്. പ്രദര്‍ശനം 28-ന് രാവിലെ 9.30-ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണിവരെയാണ് പ്രവേശന സമയം. 33 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഉദ്യാനം സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഏറ്റവും വലുതാണ്. 2023-ല്‍ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റിയുടെ ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമെന്ന അംഗീകാറാവും ലഭിച്ചു. പ്രദശനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല പാർക്കും തുറന്നു കൊടുക്കുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും യൂണിവേഴ്‌സിറ്റി പാർക്കിന്റെയും സ്റ്റാളുകളില്‍ അലങ്കാരസസ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകളും ലഭ്യമാകും.
സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിൽ ( CCSS – PG ) എല്ലാ ഇന്റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്.ജി.പി.എ. ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള രണ്ടാം സെമസ്റ്റർ എം.കോം. ( 2008 പ്രവേശനം ), എം.എ. മ്യൂസിക് ( 2010 പ്രവേശനം ), ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് ( 2008 പ്രവേശനം ) സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS – 2021, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2017, 2018 പ്രവേശനം) നവംബർ 2025, (2019, 2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒൻപതാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ഒക്ടോബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



