Section

malabari-logo-mobile

ദുരന്ത നിവാരണ രംഗത്തെ മികവിന് മലപ്പുറം ജില്ലാ പൊലീസിന് മേധാവിയടക്കം 8 പേര്‍ക്ക് കേന്ദ്ര അംഗീകാരം

HIGHLIGHTS : Eight persons including the Chief of Malappuram District Police have been given central recognition for their excellence in the field of disaster m...

മലപ്പുറം: രാജ്യത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തത്തില്‍ അവസരോചിതമായ ഇടപെടല്‍ നടത്തിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമിടക്കം എട്ട് പൊലീസുകാര്‍ക്ക് അര്‍ഹതയ്ക്കുള്ള പുരസ്‌ക്കാരമായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡല്‍. അവസരോചിതമായ ഇടപെടല്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേക മെഡലാണ് മലപ്പുറം ജില്ലാപൊലീസിനെ തേടിയെത്തിയത്. ജില്ലയേയും സംസ്ഥാനത്തേയും മുള്‍മുനയില്‍ നിര്‍ത്തിയ കവളപ്പാറ ദുരന്തത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പാക്കിയതും നിരവധി ജീവനുകള്‍ക്ക് തുണയായതുമായ പ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരത്തിലേക്ക് ജില്ലാ പൊലീസ് സംഘത്തെ നയിച്ചത്. ജില്ലാ പൊലീസ് മേധാവിയെ കൂടാതെ എടക്കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.പി മനോജ് പറയറ്റ, പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.അബ്ബാസ്, എം.എസ്.പി എ.പി.എസ്.ഐ ടി.കെ മുഹമ്മദ് ബഷീര്‍, എം.എസ്.പി എ.പി.എസ്.ഐ എസ്.കെ ശ്യാം കുമാര്‍, എം.എസ്.പി പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സി. നിതീഷ്, കെ.സക്കീര്‍, എം. അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡലിനര്‍ഹരായത്.

കവളപ്പാറ ദുരന്തം ഉണ്ടായ ദിവസം രാത്രി തന്നെ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള പൊലീസ് സംഘം തുടര്‍ച്ചയായി 19 ദിവസം സ്ഥലത്തു ക്യാമ്പ് ചെയ്തു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുസ്ലിം പള്ളി വിട്ടുകിട്ടുന്നതിനും ജാതിമത വ്യത്യാസമില്ലാതെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും നേതൃത്വം നല്‍കി. ഇതോടൊപ്പം മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, രാഹുല്‍ ഗാന്ധി എം.പി തുടങ്ങി സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി.ഐ.പികളുടെ സുരക്ഷയും ഒരുക്കേണ്ടി വന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.സംഭവം നടന്ന ഉടനെ എസ്.എച്ച്. ഒ അടക്കം ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എം.എസ്.പി യില്‍ നിന്നും മറ്റും നിയോഗിച്ചാണ് പ്രതിസന്ധി തരണം ചെയ്തത്.പ്രാദേശികമായുള്ള സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികള്‍ക്ക് ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രത്യേക സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിലും അനിതര സാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചതും പരിഗണിച്ചാണ് പ്രത്യേക പുരസ്‌ക്കാരം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!