ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

ഹൈദരാബാദ് : ആന്ധ്രാ പ്രദേശില്‍ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് സംഭവമുണ്ടായത്.

മരിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ടിഡിപി പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top