ആലപ്പുഴ: ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ആന്ധ്രാ സ്വദേശിയായ രാമചന്ദ്ര റെഡ്ഡിയാണ് ഹൗസ് ബോട്ട് തകര്‍ന്ന് മുങ്ങിമരിച്ചത്. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്.
ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് പേരായിരുന്നു ഹൗസ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം. സുനന്ദന്‍ എന്ന ഹൗസ് ബോട്ട് ജീവനക്കാരനാണ് സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




