കൊച്ചി: സിപിഐഎം നേതാവ് പി ജയരാജനെ വീട്ടില്‍ അതിക്രമിച്ച് കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ എട്ടുപ്രതികളെ വെറുതെ വിട്ടു. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈകോടതി വിധിച്ചു. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു.
1999 ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജസ്റ്റിസ് പി സോമരാജനാണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസിലെ അഞ്ച് ,എട്ട് പ്രതികള്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരണപ്പെട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





