Section

malabari-logo-mobile

കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും

HIGHLIGHTS : Educational institutions will remain closed for one more week in Kozhikode district; Classes will be held online

കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഒരാഴ്ച സെപ്റ്റംബർ 24 ഞായറാഴ്ച വരെ കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍, ടൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) അവധി ബാധകമായിരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന്‍ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കാമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചിട്ടുണ്ട്.  പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

sameeksha-malabarinews

നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജില്ലാ കളക്ടര്‍.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്‍ഡക്‌സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍ നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്.

ആശുപത്രിയില്‍ തോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്. നിപ്പ് ബാധിച്ച് ഒരാളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. ആദ്യം മരിച്ച മുഹമ്മദിന്റെ പരിശോധന നടത്താതിരുന്നതിനാല്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. ഈ മാസം 11ന് മരിച്ച വടകര സ്വദേശി ഹാരിസിനു മാത്രമാണ് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. കൂടുതല്‍ രോഗ ബാധ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളില്‍ ഇത് ആദ്യമായാണ് ഇന്‍ഡക്‌സ് കേസ് കണ്ടെത്തുന്നതെന്നും ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ നേട്ടമാണെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!