HIGHLIGHTS : Educational and Sports Incentive Cash Award
2024-25 വര്‍ഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ജൂണ്‍ 28ന് പടിഞ്ഞാറേക്കര സി സോണ്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളില്‍ എസ്എസ്എല്‍സി, പ്ലസ് ടു, കായിക തലത്തില്‍ സംസ്ഥാന ദേശീയ അംഗീകാരങ്ങള്‍ ഉള്‍പ്പടെ നേടിയ, മികച്ച പ്രകടനം കാഴ്ച്ചവെച്ച 126 പേര്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്യുക.

കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 199 പേര്‍ക്ക് വിവാഹ ധനസഹായവും ചടങ്ങില്‍ നല്‍ക്കും. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍, രാഷ്ട്രീയ സംഘടന നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു