Section

malabari-logo-mobile

കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍

HIGHLIGHTS : Edarikode village office assistant arrested while accepting bribe

മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള സ്ഥലം നിരപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമെങ്കില്‍ വൈകുന്നേരത്തിനകം നേരിട്ട് വില്ലേജ് ഓഫീസിലേക്ക് വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു.

സ്ഥലം ഉടമയുടെ ബന്ധു കൂടിയായ മുജീബ് എന്ന ആളോട് 25000 രൂപയാണ് ചോദിച്ചത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്നുള്ള അള ഭാഗത്തെ കുറച്ച് മണ്ണ് മാറ്റുകയാണ് ചെയ്തതെന്നും കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നെന്ന് മുജീബ് പറയുന്നു.

sameeksha-malabarinews

25000 രൂപയുമായി എത്തി വില്ലേജ് ഓഫീസില്‍ വെച്ചു തന്നെ ചന്ദ്രന് കൈമാറി. പണം എണ്ണിനോക്കി പോക്കറ്റിലിട്ട ചന്ദ്രന്‍ പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഏഴ് വര്‍ഷമായി എടരിക്കോട് വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നയാളാണ് ചന്ദ്രന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!