എടപ്പാള്‍ തിയ്യറ്റര്‍ പീഡനം; തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: തിയ്യേറ്ററില്‍ 10 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റിലായി. എടപ്പാള്‍ ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയതിനാലാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി കണക്കാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 18നാണ് സ്ത്രീയോടൊപ്പം എത്തിയ കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ തൃത്താലയിലെ പ്രമുഖ വ്യവസായി മൊയ്തീന്‍ കുട്ടി അറസ്റ്റിലായിരുന്നു.

Share news
error: Content is protected !!
Scroll to Top