എടപ്പാളിലെ വീട്ടമ്മയുടെ മരണം; യുവാവ് അറസ്റ്റില്‍

പൊന്നാനി; എടപ്പാളിനടുത്ത് കാളച്ചാലില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ തപ്പനച്ചി സ്വദേശി മുഹമ്മദ് ഷഫീഖി(28)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയിലാണ് കാളച്ചാല്‍ അച്ചിപ്ര സ്വദേശി ഷഫീല(28)യെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ മുഹമ്മദ് ഷഫീഖ് ഫോണില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായും, ഷഫീല മരിക്കുന്നതിന് തലേദിവസം രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പോലീസിന് സൂചന ലഭിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ പോലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top