ആവശ്യമായ ചേരുവകൾ
വെജിറ്റബിൾ ഓയിൽ – 1 കപ്പ്
റെഡ് ചില്ലി ഫ്ലേക്‌സ് – ¼ കപ്പ്
വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
ഇഞ്ചി – 1 ഇഞ്ച് (സ്ലൈസഡ്)
സോയ സോസ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചില്ലി ഫ്ലേക്‌സ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സ് ചെയ്യുക. ശേഷം പാൻ ചൂടാക്കി ഓയിൽ ഒഴിക്കുക. ചൂടായതിനുശേഷം ഓയിൽ ബൗളിലേക്ക് ഒഴിക്കുക. ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം സോയ സോസും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായ് മിക്സ് ചെയ്താൽ ഹോംമെയ്ഡ് ചില്ലി ഓയിൽ റെഡി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




