ഈസ്റ്റർ യാത്രാ തിരക്ക്‌ ; കേരളത്തിലേക്ക് ഒരു സ്പെഷൽ ട്രെയിൻ

ബെംഗളൂരു: ഈസ്റ്റർ അവധിയോടാനുബന്ധിച്ചുള്ള യാത്രാ തിരക്ക്‌ പരിഗണിച്ച് ഹുബ്ബള്ളിയിൽ നിന്നു കൊല്ലത്തേക്ക് ഏപ്രിൽ 2ന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ഹുബ്ബള്ളിയിൽനിന്ന് കൊല്ലത്തേക്ക് ഒരു പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്.എസ്എസ്എസ് ഹുബ്ബള്ളി – കൊല്ലം എക്സ്പ്രസ് സ്പെഷൽ (07347) സർവീസിനു ബെംഗളൂരുവിൽ കെആർ പുരത്തും എസ്എംവിടി ബെംഗളൂരുവിലും സ്റ്റോപ്പുണ്ട്.

2ന് രാവിലെ 7.05നു ഹുബ്ബള്ളിയിൽ നിന്നു പുറപ്പെടും. ഉച്ചയ്ക്കു 2.20ന് എസ്എംവിടി ബെംഗളൂരുവിലും 2.45ന് കെആർ പുരത്തും എത്തും.

3ന് രാവിലെ 7നു കൊല്ലത്തെത്തും. തിരിച്ചു 3നു രാവിലെ 10.45നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 10.40നു ഹുബ്ബള്ളിയിലെത്തും. പുലർച്ചെ 1.40 ന് കെആർ പുരത്തും രണ്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലും ട്രെയിൻ എത്തിച്ചേരും.

എസ്.എം.എം. ഹാവേരി, റാണിബെന്നൂർ, ഹരിഹർ, ദാവണഗരെ, ബീരൂർ, അർസിക്കരെ, തുമക്കൂരു, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്‌രാജപുര, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. ഒരു എ.സി. ടു-ടിയർ, മൂന്ന് എ.സി. ത്രീ-ടിയർ, ഏഴ് സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ്, രണ്ട് എസ്.എൽ.ആർ.ഡി. കോച്ചുകൾ ഉൾപ്പെടെ 17 കോച്ചുകളാണുള്ളത്.

Share news
error: Content is protected !!
Scroll to Top