
മൈസൂർ: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കർണാടക മൈസൂറിലെ ഹുൻസൂർ ഗ്രാമത്തിലാണ് സംഭവം. ദൊഡ്ഡഹെള്ളൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്.
പൂജകഴിഞ്ഞു വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. വിഴുങ്ങിയ ചെമ്പരത്തിപ്പൂവ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് വിവരം . ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




