അമേരിക്കയില്‍ ന്യൂ ജേഴ്സിക്കടുത്ത് ഭൂചലനം

ന്യൂയോര്‍ക്: അമേരിക്കയില്‍ ഭൂചലനം. ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാന്‍ഹാട്ടനില്‍ നിന്ന് 20 മൈല്‍ അകലെയാണെന്ന് അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എന്തെങ്കിലും നാശനഷ്ടം സംഭവിച്ചതായി വിവരമില്ല. ആളപായവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയും അതിന് മുന്‍പ് ജൂലൈ 22 നും ന്യൂ ജേഴ്‌സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്‌സില്‍ ഭൂചലനം ഉണ്ടായിരുന്നു. ജൂലൈ 22 ലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2 ഉം പിന്നീടുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top